2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഗഫൂര്‍കാ ദോസ്ത്


അബദ്ധങ്ങള്‍ പറ്റാതവരായി ആരുമില്ല.. എന്നാല്‍ വായ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രം പറയുന്ന ചിലരുണ്ട്. അത്തരക്കാര്‍ മലയാളത്തിനു പകരം മറ്റു ഭാഷകള്‍ പറയാന്‍ തുടങ്ങിയാലോ??പറഞ്ചു വരുന്നത് അത്തരം രണ്ട് അബദ്ധങ്ങളുടെ കഥ തന്നെ..

കഥാനായകനെ സൌകര്യ പൂര്‍വ്വം നമുക്ക്‌ അട്ടു അഥവാ സര്‍പ്പു എന്ന് വിളിക്കാം. നാട്ടില്‍ അബദ്ധം അമ്ബുജാക്ഷനായി നടന്നിരുന്ന സര്‍പുവിനെയും തേടി വിസ വന്നത് പെട്ടെന്നായിരുന്നു. ഒരു കമ്പനിയുടെ റെന്റ് എ കാര്‍ ഓഫീസില്‍ ആയിരുന്നു ജോലി.
പെട്ടെന്ന് വന്ന വിസയായത് കൊണ്ട് കാര്യമായ തയ്യാരെടുപ്പുകലോന്നുമിലാതെയാണ് സര്‍പ്പു ഗള്‍ഫില്‍ എത്തിയത്‌.

ഗള്‍ഫില്‍ എത്തി ഒരാഴ്ച ആയികാനും. ഒരു വൈകുന്നേരം. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയം.. മാനേജമെന്റിനെ എങ്ങിനെ ഇമ്പ്രസ്സ്‌ ചെയ്യാം എന്ന് കൂലങ്കഷമായി ആലോചിച്ചു കളയാം എന്ന് കരുതി ഇരിക്കുമ്പോളാണ് രസംകൊല്ലിയായി ഒരു അറബി കേറിവന്നത്.. സര്‍പ്പു ഒന്ന് പരുങ്ങി.. ആകെ അറിയാവുന്ന രണ്ട് അറബി വാക്കുകള്‍ “ഫീ”, “മാഫീ” എന്നിവയാണ്. യഥാക്രമം ഉണ്ട് , ഇല്ല എന്നര്‍ത്ഥം.

സര്‍പ്പു അറബിയെ ആകെ ഒന്ന് നോക്കി.. ആളത്ര അപകടകാരിയല്ലെന്നു തോന്നി..മുഖത്ത് നല്ല സൌമ്യ ഭാവം..ഇംഗ്ലീഷ് ലവലേശം അറിയാത്ത അറബി വന്ന ഉടനെ ചോദിച്ചു

" സയാറ ഫീ???" വണ്ടി ഉണ്ടോ എന്നാണു അര്‍ഥം...

ടാടയുടെ സിയറ വണ്ടിക്കു വേണ്ടിയാണ് അറബി വന്നതെന്ന് തെറ്റിദ്ധരിച്ച കഥാനായകന്‍ ഉള്ള അറിവ് വച്ച് പറഞ്ചു

" സിയറ മാഫി.. ലാന്‍സര്‍ ഫീ, കാമ്രി ഫീ, നിസ്സാന്‍ ഫീ ..."(സിയറ ഇല്ല. ലാന്‍സര്‍ ഉണ്ട്,നിസ്സാന്‍ ഉണ്ട്,കാമ്രി ഉണ്ട്)

ഒന്നും മനസ്സിലാകാതെ അറബി ചുറ്റും നോക്കി..എന്നിട്ട് വീണ്ടും ചോദിച്ചു

"ബാബാ സയ്യാറ ഫീ??? "

പണ്ടാര കാലന് അറബിയില്‍ പറഞ്ചാലും മന്സ്സിലാവില്ലെയെന്നു മനസ്സില്‍ പ്രാകി സര്‍പ്പു വീണ്ടും പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു..ഇത്തവണ പുറത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഓരോ വണ്ടിയും ചൂണ്ടികാട്ടിയാണ് മറുപടി..

മാന്യനായ അറബി സൌമ്യമായി ചോദിച്ചു " ഷൂ ഹാദാ....മസ്കര???" (ഇതെന്താ കളിയാകുകയാണോ???)

ഒന്നും മനസ്സിലാകാതെ സര്‍പ്പു വെറുതെ ചിരിച്ചു കൊണ്ട് തലയാട്ടി.. .... നായകന്റെ
ഭാഷാ പരിജ്ഞാനത്തെ മനസിലാകിയ അറബി കൂടുതല്‍ ഒന്നും പറയാതെ ഇറങ്ങി പോയി...

ഒരാഴ്ച കഴിന്നു പുതിയ ജോലിയുടെ വിശേഷങ്ങള്‍ അന്വേഷികാനെത്തിയ പരിച്ചയകാരനായ മാനേജരോട് സര്‍പ്പു " ഇവിടെ ഉള്ള കാറുകളൊക്കെ മലയാളികളും പച്ചകളും (പാകിസ്ഥാനികള്‍ ) മാത്രമേ എടുക്കുന്നുള്ളൂ... അറബികള്‍കെല്ലാം വേണ്ടത് സിയരയാണ്.. അത് കൊണ്ട് എത്രയും പെട്ടെന്ന് രണ്ടു സിയറ ഇറക്കണം.. എന്നാലേ അറബി കസ്ടമെര്സിനെ കിട്ടൂ...


*********************************************************************************************************************************************


സംഭവം കഴിന്നു 3 മാസത്തിനു ശേഷം കഥാനായകന്റെ ഓഫീസിനു മുകളിലുള്ള അതെ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്. അവിടെയും മാനേജര്‍ പുതിയ ആള് തന്നെ. തിരുവനതപുരം സ്വദേശി അജയന്‍. വന്നിട്ടിപ്പോ രണ്ടു മാസമാകുന്നത്തെ ഉള്ളു.. അറബി ജ്ഞാനം തീരെയില്ല..
തലേന്ന് നടത്തിയ ഇടപാടില്‍ രേഖകളില്‍ എന്തൊക്കെയോ തിരുത്തലുകള്‍ ആവശ്യപെട്ടു മുമ്പില്‍ എത്തിയ മാരണത്തെ എന്തൊക്കെയോ പറഞ്ചു മനസ്സിലാക്കാന്‍ പാടുപെടുകയാണ് അജയന്‍.. ഇവിടെയും പരാതികാരന്‍ അറബി തന്നെ.. കണ്ടാലറിയാം ആളല്പം പിശകാണെന്ന്.. മാനേജരുടെ ഭാഷ അറബിക്കും, അറബിയുടെ ഭാഷ മാനേജര്കും ഒരു പോലെ... ആന്ഗ്യ ഭാഷയും നടക്കുന്നില്ല.. ആകെ വശംകെട്ടു നില്‍ക്കുമ്പോളാണ് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം.. എന്തോ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വേണ്ടിയുള്ള വരവാണ്..

രംഗം കണ്ടപ്പോളേ സഹായമാനസ്കനായ സര്‍പ്പു കാര്യമന്വേഷിച്ചു. കച്ചിതുരുമ്പ് കിട്ടിയത് പോലെ ഉണ്ടായ കാര്യങ്ങളെല്ലാം അജയന്‍ സര്‍പ്പുവിനു വിവരിച്ചു കൊടുത്തു. ഇപ്പൊ ആള് പഴയത് പോലെയല്ല. മിനിമം ഒരു പത്തു അറബി വാക്കുകലെന്കിലും സര്‍പ്പുവിനു മന:പാഠമാണ്.

“ശരി..എന്റെ എന്ത് സഹായമാണ് അജയെട്ടനിപ്പോ വേണ്ടത്???”

“വേറൊന്നും വേണ്ട, നാന്‍ പുതിയ ആളാണ്‌, GM ഇപ്പോള്‍ കോണ്ഫെരന്സിലാണ് അത് കൊണ്ട് മൊബൈല്‍ സയലന്ട് ആയിരിക്കും, ഇപ്പൊ വിളിച്ചാല്‍ കിട്ടില്ല എന്ന് മാത്രം ഈ മാരണത്തെ ഒന്ന് പറഞ്ചു മനസിലകിയാല്‍ മതി”..അജയന്‍ പ്രതീക്ഷയോടെ പറഞ്ചു..

“ഇത്രയേ ഉള്ളു...അജയേട്ടന്‍ നോക്കിക്കോ.. നാന്‍ എങ്ങിനെയാ ഇയാളെ ഡീല് ചെയ്യുന്നതെന്ന്..”
സര്‍പ്പു ഒന്ന് തിരിഞ്ചു നിന്ന് മനസ്സില്‍ രണ്ടു തവണ പറഞ്ചു നോക്കി.. എന്നിട്ട് ആത്മ വിശ്വാസത്തോടെ അറബിയുടെ നേരെ തിരിഞ്ചു..

ഇവനിപ്പോ എന്ത് കോപ്പാണ് കാണിക്കാന്‍ പോകുന്നതെന്ന ഭാവത്തില്‍ അറബി സര്‍പ്പുവിനെ നോക്കി..

ശബ്ദം നേരെയാകി അജയെട്ടനെയും ചൂണ്ടി കാട്ടി സര്‍പ്പു അറിയാവുന്ന അറബി പറയാന്‍ തുടങ്ങി.

"ജദീദ്‌ (പുതിയത്),അര്‍ബാബ് (മുതലാളി) കോണ്ഫെരന്‍സ്"

പെട്ടെന്ന് മനസ്സിലാക്കാന്‍ പുറത്തുള്ള കോണ്ഫെരന്‍സ് ഹാള്‍ ചൂണ്ടി കാട്ടി കൊടുത്തു..
പിന്നെ മൊബൈല്‍ പ്രത്യേക രീതിയില്‍ രണ്ടു തവണ ഷേക്ക്‌ ചെയ്തു കൊണ്ട് പറഞ്ചു

"സൈലന്റ് സൈലന്റ് "

സര്‍പ്പു മനസ്സില്‍ ഉദ്ദേശിച്ചത്‌ ഇങ്ങിനെയാണ്‌." അജയന്‍ പുതിയ ആളാണ്‌, GM ഇപ്പൊ കോണ്ഫെരന്സിലാണ് , മൊബൈല്‍ സൈലന്റ് ആയിരിക്കും"

എന്നാല്‍ BP ക്ക് ഗുളിക കഴിക്കുന്ന അറബി മനസ്സിലാകിയത്‌ ഇങ്ങിനെ

"എടൊ താനിവിടെ പുതിയ ആളാണല്ലേ, മര്യാദക്ക് ഇവിടെ നിന്നും പുറത്തു പൊയ്ക്കോ.. സൈലന്റ് ആയി നിന്നില്ലെങ്കില്‍ ഇടിച്ചു നിന്റെ കൂമ്പ്‌ വാട്ടും"

പെട്ടെന്ന് ഇത് കേട്ടപ്പോള്‍ ഉള്കൊലാനാവാതെ നിര്‍വികാരനായി അറബി ചോദിച്ചു

"ഷൂ ഹാദാ, അന്ന്ത മസ്കരാ????" (ഇതെന്താ നീയെന്നെ കളിയാക്കുകയാണോ???)

തന്റെ അറബി ഇയാള്കിത്ര പെട്റെന്നെങ്ങിനെ മനസ്സിലായി എന്ന് മനസ്സിലായില്ലെങ്ങിലും തലയാട്ടി ചിരിച്ചു കൊണ്ട് സര്‍പ്പു പറഞ്ചു " ഐവ ..ഐവ" (അതെ....അതെ)
ശേഷം വായനക്കാരുടെ ഭാവനയില്‍....

NB: ഇതിന്റെ പ്രത്യാഗാതമായി അറബി പോലീസില്‍ കേസ് കൊടുത്തതും GM അറബിയോട് നേരിട്ട് വന്നു മാപ്പ് പറഞ്ചതും എന്നിട്ടും കലിയടങ്ങാതെ അറബി കൊട്ടേഷന്‍ ടീമിനെ കണ്ടതും സര്‍പ്പു ഒരാഴ്ചയോളം മുങ്ങി നടന്നതും ചരിത്രം..

1 അഭിപ്രായം:

  1. ഡാ അനസെ, ഇത്രേം വല്യൊരു കലാകാരന്‍ നിന്‍റെ ഉള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടായത് ഞാന്‍ അറിഞ്ഞിരുന്നില്ല. കൊള്ളാം....നീ നന്നായി എഴുതിയിട്ടുണ്ട്. ഭാഷ നിനക്ക് നന്നായി വഴങ്ങുന്നു. പേരെഴുതാന്‍ മാത്രം അറിയുന്ന ഞങ്ങള്‍ക്കിടയില്‍ നീ വ്യത്യസ്തനായി നില്‍ക്കുന്നു. അവിടവിടെ ചില അക്ഷരത്തെറ്റുകള്‍ ഉണ്ട്....അത് തുടക്കമായത് കൊണ്ടാവാം. അടുത്ത തവണ എഴുതുമ്പോള്‍ വായിച്ച് വിശപ്പടക്കാന്‍ ഞങ്ങള്‍ ഒക്കെ ഉണ്ടാകും.....കൂടെ ഞങ്ങളെ കുറിച്ചും ഒരു കുറിപ്പ് പ്രതീക്ഷിക്കുന്നു....(ഞങ്ങള്‍ക്ക് എഴുതാന്‍ അറിയാത്തത് കൊണ്ടാ) നിനക്ക് വേണ്ടി അവസാനമായി രണ്ട് വരി.
    വ്യത്യസ്തനാമൊരു കവിയാം അനസിനെ
    സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല.....!

    മറുപടിഇല്ലാതാക്കൂ