2009, മാർച്ച് 28, ശനിയാഴ്‌ച

“I love walking in the rain, 'cause then no-one knows I'm crying"




ഒരുപാടു കാലത്തിനു ശേഷം എന്‍റെ മനസിനെ കുളിരണിയിച്ച് അവള്‍ വീണ്ടും വന്നു... ഒരു മുന്നറിയിപ്പുമില്ലാതെ. മാര്‍ച്ച് മാസത്തിലെ ചൂടു പിടിച്ചു വരുന്ന പകലില്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ ദൂരെ അവളുടെ വരവറിയിച്ച് സൂര്യന്‍ എങ്ങോ പോയി മാന്നിരുന്നു.. പ്രവാസ ജീവിതം തുടങ്ങിയതിനു ശേഷം ഒരിക്കല്‍ മാത്രമെ അവളെ കണ്ടുള്ളൂ... അന്നവള്‍ നാലന്ച്ചു ദിവസം കൂടെയുണ്ടായിരുന്നു...അതിന് ശേഷം ഇപ്പോള്‍... ഓഫീസില്‍ നിന്നും എനിക്ക് തുള്ളി ചാടണമെന്നു തോന്നി.. അവള്‍ ഒരു നേര്ത്ത ചടലായി മാറിയപ്പോളാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്... ആഹ്ലാദത്തിന്റെ സ്വരം അവരില്‍ നിന്നും കേള്‍ക്കാന്‍ സാദിച്ചു... ചില അറബിപെന്കൊടികള്‍ ഓഫീസില്‍ നിന്നും പുറതിറങ്ങി നിന്നു അവളെ ആസ്വദിക്കാന്‍ തുടങ്ങി... അവരും അവളെ സ്നേഹിക്കുന്നുണ്ടായിരിക്കാം... അനസ് നീ ഭാഗ്യവാനാണ്.. നിന്റെ നാട്ടില്‍ നാലുമാസം മഴയുണ്ടാകില്ലേ........അറബിച്ചുവയുള്ള ഇന്ഗ്ലിഷില്‍ അംന വന്നു പറഞ്ചു.... ഇപ്പോളും പുറത്തു നീയുണ്ട്... നാന്‍ അസ്വടിക്കുയാണ് നിന്നെ..... എല്ലാ അര്‍ത്ഥത്തിലും ....










മാര്‍ച്ചിലെ ചൂടുപിടിച്ചു വരുന്ന പകലില്‍ ദൂരെ മഴയുടെ മരമരം കേട്ടപ്പോള്‍ തന്നെ മനസ്സു കുളിര്‍ത്തു.. പ്രവാസജീവിതം തുടങ്ങിയതില്‍ പിന്നെ ഇതു രണ്ടാം തവണയാണ് മഴ വരുന്നത്... ചെറുതായി തുടങ്ങിയ മഴ പുറത്ത് ശക്തി പ്രാപിക്കുനുണ്ടായിരുന്നു ... ഇനി ഓഫീസ് കഴിന്നു പുറത്തു പോകുമ്പോള്‍ ആകെ ബുദ്ധിമുട്ടും.... പോകുന്ന വഴി മുഴുവന്‍ വെള്ളമായിരിക്കും.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ പെയ്യുവേന്കിലും അത് ശക്തമായി തന്നെ പെയ്യും.... ചിലപ്പോള്‍ ദിവസ്നാങളോളം നീണ്ടു നില്‍ക്കുകയും ചെയ്യും....




എന്റെ മനസ്സില്‍ ഗ്രിഹാതുരതം ഉണര്‍ത്തി കൊണ്ടു പുറത്തൊരു ഇടിവെട്ടി.... കമ്പി വളഞ്ചു കാലില്ലാത്ത പഴയ കുടയും ചൂടി സ്കൂളില്‍ പോയ കുട്ടികാലം, കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചെരിപ്പ് ഇട്ടു ഓടി പിടിച്ചിരുന്ന കാലം, പടപുസ്തകം കീറി കളിവന്ചിയുണ്ടാകി ഒഴുക്കി വിട്ടതും താലികള്‍ പറിച്ചു ശേകരിച്ചു വച്ചതും ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ്രൂമില്‍ നനയതിടത് നില്‍കാന്‍ തല്ലു കൂടിയതുമൊക്കെ ഇന്നലെയെന്ന പോലെ എന്റെ മനസ്സില്‍ ഓടിയെത്തി... കുറച്ചു കൂടി വളര്‍ന്നപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മഴ നനയുന്നതൊരു ശീലമായിരുന്നു.. പനി വന്നാല്‍ രണ്ടു ഗുണമുണ്ടായിരുന്നു .. സ്കൂളിലും പോകണ്ട ..വീടുകാരുടെ സഹതാപവും കിട്ടും ..




വളര്‍ന്നപ്പോള്‍ മഴ ഒരു ഹരമായി മാറി... രാത്രികളില്‍ ജനല്നു വെളിയില്‍ കൊതിയോടെ എത്ര നേരാം നോക്കിയിരുന്നാലും മതിയാകില്ല.... തരവാടിലാനെന്കില്‍ മുകളില്‍ ജനലും തുറന്നു വെച്ചു മനസ് ശൂന്യമാകി വെക്കാന്‍ എന്ത്ചു രസമായിരുന്നു... പിന്നെയെപ്പോഴോ മഴയുടെ കൂടെ നേര്ത്ത ശബ്ദത്തില്‍ ഗസലുകള്‍ കേള്‍ക്ക്‌ാന്ത് എന്റെ ശീലമായി... മഴയുടെ മാസ്മരിക സന്ഗീതത്തിനു അകമ്പടിയായി ജഗ്ജിതി ശിങ്ങിന്റെയും പങ്ങജ് ഉദാസിന്റെയും ഗസലുകള്‍...




മഴ കഴിഞ്ഞാല്‍ പിന്നെ മരം പെയ്യുന്നതിനു കാതോര്‍ത്തിരുന്ന കാലം.. തവളകളും ചീവീടുകളും പാടാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വേറിട്ട ശബ്ദം വല്ലതുമുണ്ടൂനു കാതോര്‍ത്തിരിക്കുക എന്റെ പതിവായിരുന്നുരാവിലെ മഴ നനഞ്ച മണ്ണില്‍ നഗ്ന പാതനായി നടക്കുമ്പോള്‍ കിട്ടുന്ന സുഖം...




എല്ലാം എനിക്കിന്ന് നഷ്ടമായി.. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂടി മുട്ടികാനുള്ള പരക്കം പാച്ചിലില്‍ എനിക്ക് നഷ്ടമായത് മഴയുടെ ആത്മാവായിരുന്നു... മഴ നനഞ്ച വഴികളായിരുന്നു... മരം പെയ്യുന്ന സന്ഗീതമായിരുന്നു...




പുറത്ത് ഇപ്പോള്‍ മഴ കൂടുതല്‍ ശക്തിയായിരിക്കുന്നു.... ആത്മാവ് ശോഷിച്ച ഗള്ഫ് മഴയാനെന്കിലും നാന്‍ അതും ആസ്വദിച്ചിരുന്നു....

Some Intresting Quotes

-:- Some Interesting Quotes -:-

Experience is what you get when you didn't get what you wanted.Brick walls are there for a reason: they let us prove how badly we want things.Don't just adopt opinions, develop them.[Charles Isbell]

Every great human achievement is preceeded by extended periods of dedicated, concentrated effort.[Brian Tracy]

The grass is greener on this side.The white man has the clock, but the African has the time.[African saying]

Be who you are and say what you mean because those who mind don't matter and those who matter don't mind.

[Dr. Seuss]

Intelligence plus character, that is the goal of true education.[MLK Jr.]

I did not know whether I was then a man dreaming I was a butterfuly, or whether I am now a butterfly dreaming I am a man.[Chuang-Tzu]

You cannot be so afraid of failure that you don't attempt to succeed.[David LeGrant]

Those who do not read have no advantage over those who cannot read.[Mark Twain]

One man's magic is another man's science, and a third's religion!Your time is limited, so don't wast it living someone else's life.[Steve Jobs]

The truth is found when men are free to pursue it.[Franklin D. Roosevelt, 1936]

I've got a theory that if you give 100% all the time, somehow things will work out in the end.[Larry Bird]

Some books are to be tasted, others to be swallowed, and some few to be chewed and digested.[Francis Bacon]

If everyone is thinking alike then somebody isn't thinking.[George S. Patton Jr.]

He who asks a question may be a fool for five minutes, but he who never asks a question remains a fool forever.[Tom Connelly]

Victory is what happens when ten thousand hours of training meet up with one moment of opportunity.The moment there is suspicion about a person's motives, everything he does becomes tainted.[Mahatma Gandhi]

People that are crazy enough to think they can change the world are the ones that do...No matter how far you've gone on a wrong road, turn back.[turkish proverb]

Seek the wisdom of the ages, but look at the world through the eyes of a child. [Ron Wild]

Every artist is a cannibal, every poet is a thief,All kill their inspiration and then sing about the grief.[U2, The Fly, Achtung Baby]

To laugh often and much; to win the respect of intelligent people and affection of children; to earn the appreciation of honest critics and endure the betrayal of false friends; to appreciate beauty, to find the best in others; to leave the world a bit better, whether by a healthy child, a garden patch or a redeemed social condition; to know even one life has breathed easier because you have lived. This is to have succeeded. [Ralph Waldo Emerson]

Our deepest fear is not that we are inadequate. Our deepest fear is that we are powerful beyond measure. It is our light, not our darkness, that most frightens us. We ask ourselves, "Who am I to be brilliant, gorgeous, talented, fabulous?" Actually, who are you not to be? You are a child of God. Your playing small doesn't serve the world. There's nothing enlightened about shrinking so that other people won't feel insecure around you. You were born to make manifest the glory of God that is within you. It's not just in some of us; it's in everyone. And as we let our own light shine, we unconsciously give other people permission to do the same. As we're liberated from our own fear, our presence automatically liberates others. [Marianne Williamson "A Return to Love"]

Yesterday is gone. Tomorrow has not yet come. We have only today. Let us begin.[Mother Teresa]