2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഗഫൂര്‍കാ ദോസ്ത്


അബദ്ധങ്ങള്‍ പറ്റാതവരായി ആരുമില്ല.. എന്നാല്‍ വായ തുറന്നാല്‍ അബദ്ധങ്ങള്‍ മാത്രം പറയുന്ന ചിലരുണ്ട്. അത്തരക്കാര്‍ മലയാളത്തിനു പകരം മറ്റു ഭാഷകള്‍ പറയാന്‍ തുടങ്ങിയാലോ??പറഞ്ചു വരുന്നത് അത്തരം രണ്ട് അബദ്ധങ്ങളുടെ കഥ തന്നെ..

കഥാനായകനെ സൌകര്യ പൂര്‍വ്വം നമുക്ക്‌ അട്ടു അഥവാ സര്‍പ്പു എന്ന് വിളിക്കാം. നാട്ടില്‍ അബദ്ധം അമ്ബുജാക്ഷനായി നടന്നിരുന്ന സര്‍പുവിനെയും തേടി വിസ വന്നത് പെട്ടെന്നായിരുന്നു. ഒരു കമ്പനിയുടെ റെന്റ് എ കാര്‍ ഓഫീസില്‍ ആയിരുന്നു ജോലി.
പെട്ടെന്ന് വന്ന വിസയായത് കൊണ്ട് കാര്യമായ തയ്യാരെടുപ്പുകലോന്നുമിലാതെയാണ് സര്‍പ്പു ഗള്‍ഫില്‍ എത്തിയത്‌.

ഗള്‍ഫില്‍ എത്തി ഒരാഴ്ച ആയികാനും. ഒരു വൈകുന്നേരം. ഓഫീസില്‍ മറ്റാരുമില്ലാത്ത സമയം.. മാനേജമെന്റിനെ എങ്ങിനെ ഇമ്പ്രസ്സ്‌ ചെയ്യാം എന്ന് കൂലങ്കഷമായി ആലോചിച്ചു കളയാം എന്ന് കരുതി ഇരിക്കുമ്പോളാണ് രസംകൊല്ലിയായി ഒരു അറബി കേറിവന്നത്.. സര്‍പ്പു ഒന്ന് പരുങ്ങി.. ആകെ അറിയാവുന്ന രണ്ട് അറബി വാക്കുകള്‍ “ഫീ”, “മാഫീ” എന്നിവയാണ്. യഥാക്രമം ഉണ്ട് , ഇല്ല എന്നര്‍ത്ഥം.

സര്‍പ്പു അറബിയെ ആകെ ഒന്ന് നോക്കി.. ആളത്ര അപകടകാരിയല്ലെന്നു തോന്നി..മുഖത്ത് നല്ല സൌമ്യ ഭാവം..ഇംഗ്ലീഷ് ലവലേശം അറിയാത്ത അറബി വന്ന ഉടനെ ചോദിച്ചു

" സയാറ ഫീ???" വണ്ടി ഉണ്ടോ എന്നാണു അര്‍ഥം...

ടാടയുടെ സിയറ വണ്ടിക്കു വേണ്ടിയാണ് അറബി വന്നതെന്ന് തെറ്റിദ്ധരിച്ച കഥാനായകന്‍ ഉള്ള അറിവ് വച്ച് പറഞ്ചു

" സിയറ മാഫി.. ലാന്‍സര്‍ ഫീ, കാമ്രി ഫീ, നിസ്സാന്‍ ഫീ ..."(സിയറ ഇല്ല. ലാന്‍സര്‍ ഉണ്ട്,നിസ്സാന്‍ ഉണ്ട്,കാമ്രി ഉണ്ട്)

ഒന്നും മനസ്സിലാകാതെ അറബി ചുറ്റും നോക്കി..എന്നിട്ട് വീണ്ടും ചോദിച്ചു

"ബാബാ സയ്യാറ ഫീ??? "

പണ്ടാര കാലന് അറബിയില്‍ പറഞ്ചാലും മന്സ്സിലാവില്ലെയെന്നു മനസ്സില്‍ പ്രാകി സര്‍പ്പു വീണ്ടും പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു..ഇത്തവണ പുറത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഓരോ വണ്ടിയും ചൂണ്ടികാട്ടിയാണ് മറുപടി..

മാന്യനായ അറബി സൌമ്യമായി ചോദിച്ചു " ഷൂ ഹാദാ....മസ്കര???" (ഇതെന്താ കളിയാകുകയാണോ???)

ഒന്നും മനസ്സിലാകാതെ സര്‍പ്പു വെറുതെ ചിരിച്ചു കൊണ്ട് തലയാട്ടി.. .... നായകന്റെ
ഭാഷാ പരിജ്ഞാനത്തെ മനസിലാകിയ അറബി കൂടുതല്‍ ഒന്നും പറയാതെ ഇറങ്ങി പോയി...

ഒരാഴ്ച കഴിന്നു പുതിയ ജോലിയുടെ വിശേഷങ്ങള്‍ അന്വേഷികാനെത്തിയ പരിച്ചയകാരനായ മാനേജരോട് സര്‍പ്പു " ഇവിടെ ഉള്ള കാറുകളൊക്കെ മലയാളികളും പച്ചകളും (പാകിസ്ഥാനികള്‍ ) മാത്രമേ എടുക്കുന്നുള്ളൂ... അറബികള്‍കെല്ലാം വേണ്ടത് സിയരയാണ്.. അത് കൊണ്ട് എത്രയും പെട്ടെന്ന് രണ്ടു സിയറ ഇറക്കണം.. എന്നാലേ അറബി കസ്ടമെര്സിനെ കിട്ടൂ...


*********************************************************************************************************************************************


സംഭവം കഴിന്നു 3 മാസത്തിനു ശേഷം കഥാനായകന്റെ ഓഫീസിനു മുകളിലുള്ള അതെ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്. അവിടെയും മാനേജര്‍ പുതിയ ആള് തന്നെ. തിരുവനതപുരം സ്വദേശി അജയന്‍. വന്നിട്ടിപ്പോ രണ്ടു മാസമാകുന്നത്തെ ഉള്ളു.. അറബി ജ്ഞാനം തീരെയില്ല..
തലേന്ന് നടത്തിയ ഇടപാടില്‍ രേഖകളില്‍ എന്തൊക്കെയോ തിരുത്തലുകള്‍ ആവശ്യപെട്ടു മുമ്പില്‍ എത്തിയ മാരണത്തെ എന്തൊക്കെയോ പറഞ്ചു മനസ്സിലാക്കാന്‍ പാടുപെടുകയാണ് അജയന്‍.. ഇവിടെയും പരാതികാരന്‍ അറബി തന്നെ.. കണ്ടാലറിയാം ആളല്പം പിശകാണെന്ന്.. മാനേജരുടെ ഭാഷ അറബിക്കും, അറബിയുടെ ഭാഷ മാനേജര്കും ഒരു പോലെ... ആന്ഗ്യ ഭാഷയും നടക്കുന്നില്ല.. ആകെ വശംകെട്ടു നില്‍ക്കുമ്പോളാണ് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം.. എന്തോ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വേണ്ടിയുള്ള വരവാണ്..

രംഗം കണ്ടപ്പോളേ സഹായമാനസ്കനായ സര്‍പ്പു കാര്യമന്വേഷിച്ചു. കച്ചിതുരുമ്പ് കിട്ടിയത് പോലെ ഉണ്ടായ കാര്യങ്ങളെല്ലാം അജയന്‍ സര്‍പ്പുവിനു വിവരിച്ചു കൊടുത്തു. ഇപ്പൊ ആള് പഴയത് പോലെയല്ല. മിനിമം ഒരു പത്തു അറബി വാക്കുകലെന്കിലും സര്‍പ്പുവിനു മന:പാഠമാണ്.

“ശരി..എന്റെ എന്ത് സഹായമാണ് അജയെട്ടനിപ്പോ വേണ്ടത്???”

“വേറൊന്നും വേണ്ട, നാന്‍ പുതിയ ആളാണ്‌, GM ഇപ്പോള്‍ കോണ്ഫെരന്സിലാണ് അത് കൊണ്ട് മൊബൈല്‍ സയലന്ട് ആയിരിക്കും, ഇപ്പൊ വിളിച്ചാല്‍ കിട്ടില്ല എന്ന് മാത്രം ഈ മാരണത്തെ ഒന്ന് പറഞ്ചു മനസിലകിയാല്‍ മതി”..അജയന്‍ പ്രതീക്ഷയോടെ പറഞ്ചു..

“ഇത്രയേ ഉള്ളു...അജയേട്ടന്‍ നോക്കിക്കോ.. നാന്‍ എങ്ങിനെയാ ഇയാളെ ഡീല് ചെയ്യുന്നതെന്ന്..”
സര്‍പ്പു ഒന്ന് തിരിഞ്ചു നിന്ന് മനസ്സില്‍ രണ്ടു തവണ പറഞ്ചു നോക്കി.. എന്നിട്ട് ആത്മ വിശ്വാസത്തോടെ അറബിയുടെ നേരെ തിരിഞ്ചു..

ഇവനിപ്പോ എന്ത് കോപ്പാണ് കാണിക്കാന്‍ പോകുന്നതെന്ന ഭാവത്തില്‍ അറബി സര്‍പ്പുവിനെ നോക്കി..

ശബ്ദം നേരെയാകി അജയെട്ടനെയും ചൂണ്ടി കാട്ടി സര്‍പ്പു അറിയാവുന്ന അറബി പറയാന്‍ തുടങ്ങി.

"ജദീദ്‌ (പുതിയത്),അര്‍ബാബ് (മുതലാളി) കോണ്ഫെരന്‍സ്"

പെട്ടെന്ന് മനസ്സിലാക്കാന്‍ പുറത്തുള്ള കോണ്ഫെരന്‍സ് ഹാള്‍ ചൂണ്ടി കാട്ടി കൊടുത്തു..
പിന്നെ മൊബൈല്‍ പ്രത്യേക രീതിയില്‍ രണ്ടു തവണ ഷേക്ക്‌ ചെയ്തു കൊണ്ട് പറഞ്ചു

"സൈലന്റ് സൈലന്റ് "

സര്‍പ്പു മനസ്സില്‍ ഉദ്ദേശിച്ചത്‌ ഇങ്ങിനെയാണ്‌." അജയന്‍ പുതിയ ആളാണ്‌, GM ഇപ്പൊ കോണ്ഫെരന്സിലാണ് , മൊബൈല്‍ സൈലന്റ് ആയിരിക്കും"

എന്നാല്‍ BP ക്ക് ഗുളിക കഴിക്കുന്ന അറബി മനസ്സിലാകിയത്‌ ഇങ്ങിനെ

"എടൊ താനിവിടെ പുതിയ ആളാണല്ലേ, മര്യാദക്ക് ഇവിടെ നിന്നും പുറത്തു പൊയ്ക്കോ.. സൈലന്റ് ആയി നിന്നില്ലെങ്കില്‍ ഇടിച്ചു നിന്റെ കൂമ്പ്‌ വാട്ടും"

പെട്ടെന്ന് ഇത് കേട്ടപ്പോള്‍ ഉള്കൊലാനാവാതെ നിര്‍വികാരനായി അറബി ചോദിച്ചു

"ഷൂ ഹാദാ, അന്ന്ത മസ്കരാ????" (ഇതെന്താ നീയെന്നെ കളിയാക്കുകയാണോ???)

തന്റെ അറബി ഇയാള്കിത്ര പെട്റെന്നെങ്ങിനെ മനസ്സിലായി എന്ന് മനസ്സിലായില്ലെങ്ങിലും തലയാട്ടി ചിരിച്ചു കൊണ്ട് സര്‍പ്പു പറഞ്ചു " ഐവ ..ഐവ" (അതെ....അതെ)
ശേഷം വായനക്കാരുടെ ഭാവനയില്‍....

NB: ഇതിന്റെ പ്രത്യാഗാതമായി അറബി പോലീസില്‍ കേസ് കൊടുത്തതും GM അറബിയോട് നേരിട്ട് വന്നു മാപ്പ് പറഞ്ചതും എന്നിട്ടും കലിയടങ്ങാതെ അറബി കൊട്ടേഷന്‍ ടീമിനെ കണ്ടതും സര്‍പ്പു ഒരാഴ്ചയോളം മുങ്ങി നടന്നതും ചരിത്രം..

2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

മന്പസന്ത്‌


രാവിലെ തന്നെ ധനുവിന്റെ ദയനീയ മുഖം കണ്ടു കൊണ്ടാണ് ഞങ്ങള്‍ ഉണര്‍ന്നത് . ഉറക്ക ചടവ് മാറാതെ കണ്ണും തിരുമ്മി പുറത്തോട്ടു പോയ വിനൂസിനെ നോക്കി ധനു വെറുതെ ഒന്ന് ചിരിച്ചു .പോയ വേകത്തില്‍ തിരിച്ചു വന്ന വിനൂസ്‌ ധനുവിനെ ഒന്ന് രൂക്ഷമായി നോക്കി . "ഞാനല്ല വിനുഎട്ടാ … രാവിലെ തന്നെ വെള്ളമില്ല …അപ്പുറത്തെ റൂമുകാരാരോ പറ്റിച്ചതായിരിക്കും" ധനു ചിരി ഒട്ടും മായാതെ പറഞ്ചു .. ഇപ്പോളാണ് ധനുവിന്റെ ചിരിയുടെ അര്‍ഥം നങ്ങള്‍ക്ക് മനസിലായത്‌ .. പൈപ്പില്‍ വെള്ളമില്ല ഇതറിയാതെ ടോഇലെറ്റ് ആരോ വൃതികെടാകിയിരിക്കുന്നു …അതാണ്‌ കാര്യം ..
വെള്ളമില്ലെന്നു കേട്ടപ്പോള്‍ എല്ലാരും ചാടിയെനീട്ടു.."ആരും എണീകണ്ട
അവിടെ മന്പസന്ത്‌ ഇല്ല. മൊത്തം പൂട്ടി പോയിരിക്കുവാ".. എല്ലാരുടെ മുഖത്തും നിരാശ...
ആരാണീ മന്പസന്ത്‌??? പറയാം.. അതിനു മുമ്പ് നങ്ങളെ പരിച്ചയപെടുതാം ..
ബിരുദ പഠനത്തിന്‌ ശേഷം IT യില്‍ ഒരു കൈ നോക്കാമെന്ന മോഹവുമായി ബാംഗ്ലൂരില്‍ നെറ്റ്‌വര്‍ക്ക് എന്ജിനീരിങ്ങിനു ചേര്‍ന്ന കാലം .പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയുടെ ചിരിച്ചുകൊണ്ടുള്ള പീഡനം സഹിക വയ്യാതെയാണ് ഞങ്ങള്‍ വാടകക്ക്‌ ഒരുവീടെടുക്കാന്‍ തീരുമാനിച്ചത്‌ .ഏറെ അലച്ചലിനു ശേഷം മലയാളികളുടെ പ്രഥാന താവളങ്ങളിലോന്നായ മത്തികരയില്‍ ഒരു റൂം കിട്ടിയത്‌ ..ഞങ്ങള്‍ ആറു പേര്‍ ..നാന്‍ , എന്റെ ആത്മ സുഹുര്തുമ് ബ്രെന്നന്‍ കോളേജ് വിദ്യാര്തിയുമായിരുന്ന പ്രജിത്‌ ,അവന്റെ സുഹ്രത്ത്‌ സജേഷ് ,കാസര്‍കോട് കോളേജിലെ പൂര്‍വ വിദ്യാര്‍തികള്‍ രാജേഷ്‌ ,ധനു.പിന്നെ നങളുടെ വഴികാടിയായി മാവേലിക്കരകാരന്‍ വിനു ജേക്കബ്‌ .ഇതില്‍ പ്രജിതും സജെശും ncc കാടെടുകലാണ് ..ncc യിലെ ധീരകഥകള്‍ പറഞ്ചു നങ്ങളെ വധിക്കലാണ് ഇവരുടെ പ്രഥാന ജോലി..വിനുസ്‌ ജോലി തെണ്ടി വന്നതാണ് മൂപരാന് റൂമിലെ സീനിയര്‍ ..
ഇനി മന്പസന്ത്‌, മത്തിക്കര അയ്യപ്പ ബെകറിയിലെ ഒരു പ്രഥാന ഐറ്റം ആണ് മന്പസന്ത്‌..നങ്ങള്‍ക്ക് എല്ലാവര്കും ഒരു പോലെ ഇഷ്ടമുള്ള ഈ പലഹാരത്തിന്റെ പേര് തന്നെ റൂം ഓണരുടെ മകന്റെ സുന്ദരിയായ ഭാര്യക്ക് ഞങ്ങള്‍ നല്‍കിയത്‌. അത് കൊണ്ടു തന്നെ മന്പസന്തിനെ കാണാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാറില്ല. റൂം ഓണര്‍ ആന്ദ്രകാരി തള്ളയായിരുന്നു .അത് കൊണ്ട അവരെ സ്നേഹത്തോടെ തല്‍പസന്ത്‌ എന്നും വിളിച്ചു ..തല്‍പസന്തിന്റെ മൂത്ത മകനായ മന്പസന്തിന്റെ ഭര്‍ത്താവിനെ ബിഗ്‌പസന്തെന്നും നേരെ അനിയന്‍ ബുല്ല്ഗാന് വച്ച് നടക്കുന്ന തടിയന് ബുല്‍പസന്ത്‌ എന്നും പേര് വീണു . എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന ഇളയവന്‍ ചിരി പസന്തായി ..നങ്ങളുടെ റൂമിന്റെ നേരെ മുകളിലാണ് ഒനെരും കുടുംബവും താമസിക്കുന്നത് .എന്ങിനാനെലും നങ്ങളെ പറ്റി ഓണര്‍ ഫമില്യ്ക് നല്ല മതിപായിരുന്നു . കുടിയില്ല വലിയില്ല ..ആകെയുള്ളത്‌ ഇത്തിരി വായ്നോട്ടം ..അതും പതിനഞ്ചിനും നാല്പതിനും ഇടകുളവരെ മാത്രം ..
ഇനി കാര്യത്തിലേക്ക് വരാം ..ആറ് ദിവസത്തിന് ശേഷം കിട്ടിയ ഒരു സണ്‍‌ഡേ ആണ്..അത് കൊണ്ട് തന്നെ എല്ലാവരും മത്സരിച്ചു തന്നെ ഉറങ്ങി ..അപ്പോഴാണ്‌ വെള്ള പ്രശ്നം ..കുളിക്കാനൊന്നും ആര്‍കും താല്പര്യമില്ല ..പക്ഷെ അതിലും പ്രഥാനപെട്ട ചില കാര്യങ്ങളുണ്ടല്ലോ . ബുല്‍പസന്തിന്റെ കല്യാണമാണ് അടുത്തയാഴ്ച ..അതിന്റെ ആവശ്യങ്ങല്ക് വേണ്ടി പോയതാവും ..അങ്ങിനാണേല്‍ വൈകുന്നേരം നോക്കിയാല്‍ മതി വെള്ളം.. ഇനിയിപ്പോ എന്ത് ചെയ്യും ??? റൂമിന് പുറത്തിറങ്ങി ഞങ്ങള്‍ തല പുകനലോചിച്ചു .അപ്പോലാന്നു കാറ് കഴുകി കൊണ്ടിരുന്ന നങ്ങളുടെ അയല്കാരനായ ചെല്ലകിളിയുടെ അച്ഛന്ന്റെ കുശലാന്വേഷണം .. അയാളോട് കാര്യം പറഞ്ചു ..അയാള്‍ ആലോചിച്ചു..അവിടെ മോട്ടോറിന്റെ സ്വിച്ച് പുറത്താണല്ലോ ..നിങ്ങള്‍ മുകളില്‍ കേറിയൊന്ന് നോക്ക്‌ ... നാനും രാജേഷും ഓടി മുകളില്‍ കേറി .ശരിയാണ് പുറത്തു മോട്ടോറിന്റെ രണ്ടു സ്വിച്ച് കാണാം.അയാളോട് വല്ലാത്തൊരിഷ്ടം തോന്നി ..ഇനി മുതല്‍ അയാളുടെ ഭാര്യയെ വായി നോക്കില്ലെന്നും തീരുമാനിച്ചു ,മകള്‍ ചെല്ലകിളിയെ മാത്രേ നോക്കു..പക്ഷെ ഏതാണ് സ്വിച്ച്? രണ്ടും കല്പിച്ച് രാജേഷ്‌ ഒരു സ്വിച്ച് ഓണ്‍ ചെയ്തു.ഭാഗ്യം.. മോട്ടോറിന്റെ ശബ്ദം കേള്‍കാം ..
പതിവിനു വിപരീതമായി വളരെ നേരം മോട്ടോര്‍ വര്‍ക്ക്‌ ചെയ്തിട്ടും വളരെ കുറച്ചു വെള്ളം മാത്രേ ഞങ്ങള്‍ല്ക് കിട്ടിയുള്ളൂ . ഉള്ളത്ടു കൊണ്ട് ഓണമാകി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു..
വൈകുന്നേരം പതിവ് കറക്കം കഴിഞ്ചു തിരിച്ചു റൂമിലേക്ക്‌ പോകുകയായിരുന്ന ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു എതിരെ വരികയായിരുന്ന വിനൂസിനെ കണ്ട ഒന്ന് ന്തെട്ടി... എന്ത് പറ്റി വിനൂസ്‌ ? ??
അളിയാ..മൊത്തം കുളമായി …
എന്തോന്ന് കുളം …??
നമ്മുട്താനെന്നു കരുതി രാജേഷ്‌ ഓണ്‍ ചെയ്ത മോട്ടോര്‍ തല്പസന്തിന്റെ വീടിലെക്കുല്ലതായിരുന്നു .. അവിടെയിപ്പോ മൊത്തം കുളമായി. സോഫയും ബെടുമടക്കം മൊത്തം പുരതിട്ടിരിക്കുവാ …എന്നോട് ചോദിച്ചു ആരാണെന്ന് …നാന്‍ ഒന്നുമറിയില്ലെന്ന് പറഞ്ചു..
ഓഹ് ..ഭാഗ്യം, അപ്പുറത്തെ രൂമുകാരാനെന്നു വിചാരിച്ചു കാണും …
ഇല്ലളിയാ ….നാന്‍ അവിടെ നിന്നും ഇറങ്ങുമ്പോ തന്നെ നമ്മുടെ ചെല്ലകിളിയുടെ അച്ഛന്‍ ..ഇനി അയാള് കേറി എന്നെ കാണിച്ചു കൊടുകെന്ടെന്നു കരുതി മുങ്ങിയതാ . .

ദുഷ്ടന്‍ …ഭാര്യെയും മകളെയും വായനോക്കിയത്ടിനു അയാള്‍ നമുകിട്ടൊരു പണി തന്നതായിരിക്കും …
ഞങ്ങള്‍ മെല്ലെ റൂമിന്റെ ദൂരെ നിന്ന് ഒരു വിഗഹവീക്ഷണം നടത്തി.. വിനൂസ്‌ പറഞ്ചത്‌ ശരിയാണ്.. തല്പസന്തടക്കം എല്ലാരും വീടിനു പുറത്തിറങ്ങി നില്കുവാന്.. വീട് സാദനങ്ങള്‍ മുഴുവന്‍ വെളിയില്‍ എടുത്തിട്ടിട്ടുണ്ട്..അതിതികളായി വന്ന സ്ത്രീകലുല്പെടെ റൂമിലെ വെള്ളം ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്.. ഇനിയും അവിടെ നിന്നാല്‍ സാഹചര്യം പ്രവച്ചനാതീതമാകുമെന്നു മനസിലാകിയ പ്രജിത്‌ പറഞ്ചു "വിനുഎട്ടാ...വിട്ടോടാ.. "
അങ്ങിനെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ വീണ്ടുമിറങ്ങി . ’to let room‘ ബോര്‍ഡും തേടി ..

2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

ഉസ്മാന്‍ ഇസ് റൊകിന്ഗ്.... part2





ഉസ്മാന്‍ അന്തിചിരിപ്പാനു ..ദുബയിലെതിയിട്ടിപ്പോ ഒരു മാസം കഴിന്നിരിക്കുന്നു ..ഇതു വരെ ജോലിഒന്നുമായില്ല .. ഇവിടെ പണം കായ്ക്കുന്ന മരമുണ്ടെന്നൊക്കെ പറഞ്ചത്‌ വെറുതെയാണ് .. ജോലിയാണേല്‍ നമ്മള്‍ അന്വേഷിച്ചു കണ്ടു പിടിക്കനമത്രേ.. ഉസ്മാന് തന്നോടു തന്നെ ദേഷ്യം തോന്നി .. ഏത് നേരത്താണാവോ ഇങ്ങോട്ട് വരാന്‍ തോന്നിയെ .. നാട്ടിലാണേല്‍ പാത്തുമ്മതരുന്നകന്ചിയുമ് കുടിചിരുന്നാല്‍ മതിയായിരുന്നു .. ഇതിപ്പോ പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല .. പുറത്തിറങ്ങിയാല്‍ വറചട്ടിയില്‍ ഇട്ടതു പോലെയാണ് ..അത്രയ്ക്ക് ചൂടാണ് .. ചൂടെന്നു പറഞ്ചാല്‍ ഒടുക്കത്തെ ചൂടു .. പിന്നെ ആകെ ഒരാശ്വാസം റൂമിലിരുന്നു tv കാണാം എന്നതാണ് റൂമിന്‍റെ കാര്യമാണേല്‍ ഒന്നും പറയണ്ട.. ഒസ്സാന്‍ കുഞ്ഞാമുകാന്റെ ബാര്‍ബര്‍ഷോപിന്റെ വലിപ്പമുള്ള റൂമാണ് ..എന്നാലോ .. കട്ടിലിനു മുകളില്‍കട്ടിലാണ് .. ചില കട്ടിലിന്റെ അടിയിലുമുണ്ട് ആള്‍കാര്‍ .. തന്‍റെ സ്ഥാനവും കട്ടിലിനടിയിലാണ് .. മൊത്തം പത്തു പേരുണ്ട് ആ ചെറിയ റൂമില്‍ .. നാട്ടില്‍ പാത്തുമ്മയും താനും കിടക്കുന്ന റൂമിന് ഇതിനെകളും വലിപ്പമുണ്ട് .പാതുമായെ കുറിച്ചോര്‍ത്തപ്പോള്‍ ഉസ്മാന് വീണ്ടും സങ്കടംവന്നു ..പാവം .. താനില്ലാത്തത് കൊണ്ട് സങ്കടപെടുന്നുണ്ടാകും.. അവള്‍ടെ ശല്യം കാരണമാണ് അളിയന്‍ സുലൈമാന്‍ തനിക്ക്‌ വിസ അയച്ചുതന്നത് .. ഇപ്പൊ അളിയന്റെ സ്വഭാവം പണ്ടത്തെ പോലൊന്നുമല്ല .. താന്‍ ശ്രമികാത്തത് കൊണ്ടാണത്രേ ജോലി കിട്ടാത്തത് ..അല്ലേലും പണ്ടേ അവന് തന്നോടു പുച്ച്മാ.. താനിവിടെ അവന്റെ ഔദാര്യം കൊണ്ടു ജീവികുനത്ടു പോലെയാണ് അവന്റെ ഭാവം കണ്ടാല്‍ ..തന്‍റെ റൂമിന്‍റെ വാടകയും ഭക്ഷണത്തിന്റെ ചിലവും നോക്കുന്നതലാതെ വേറെന്താ അവന്‍
ചെയ്യുന്നേ ???ഭക്ഷണത്തിന്റെ കാര്യമാണേല്‍ പറയണ്ട .. കടിച്ചാല്‍ മുറിയാത്ത ഒരു സാതനമാണ് മൂന്നു നേരവും .. കുബ്ബുസ് എന്നാണത്രേ അതിന്റെ പേരു ..അതൊന്നു കടിച്ചു തിന്നാന്‍ തന്നെ വേണം അര മണിക്കൂര്‍ .
ഉസ്മാന്‍ നാട്ടിലെ സകല ദുബയികാരോടും ദേഷ്യം തോന്നി .. അവരാണ് തന്നെ പറ്റിച്ചത് .. നാട്ടിലെതി‌യാല്‍ അവര്‍ മിന്നുന്ന കുപ്പായവും മണക്കുന്ന സ്പ്രയുമാടിച്ചു പുറത്തിറങ്ങും .. മാസ വാടകക് കാര്‍ എടുക്കും ..പിന്നെ ചോദിക്കുനവര്കൊക്കെ കാശും കൊടുക്കും .. ഇവിടെ എതിയപ്പോലല്ലേ ഇവന്മാരുടെയോകെ തനിനിറം മനസിലായത് .. സ്പ്രയുമില്ല ഒരു കോപ്പുമില്ല .. മീന്മാര്‍കെടിലും അനാദി കടയിലുമോക്കെയാണ് ഇവന്മാരുടെ ജോലി ..നാട്ടില്‍ അറബി ഷെയ്ക്ക്‌ ആണെന്ന ഭാവത്തില്‍ നടന്നിരുന്ന അന്ത്രുമാന്‍ ഒട്ടകത്തെ നോക്കലാനത്രേ ..
ജോലി തേടി അലയാനോന്നും ഉസ്മാന്‍ താല്പര്യമില്ല .. അളിയന്റെ നിര്‍ബന്ദം സഹിക വയാതെ ഒരു അറബി വീട്ടില്‍ ജോലിക്ക് വേണ്ടി പോയതാണ് അവിടെയുള്ള ഒരു കിളവന്‍ അറബി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..ഉസ്മാന്‍ ആളൊരു ഗഫൂര്കദോസ്ത് ആണ് ..ആകെ അറിയുന്നത് അസ്സലാമുഅളികും , വാ അലികുമുസ്സലാം .. ഒടുവില്‍ അയാള്‍ടെ ശല്യം സഹികാതെയായപ്പോള്‍ അയാള്‍ടെ വാപ്പാകും വിളിച്ചു ഉസ്മാന്‍ തിരിച്ചു പൊന്നു ... അളിയന്‍ പിന്നെ ഒരു ഹോട്ടലില്‍ കൊണ്ടു ചെന്നാക്കി ... അവിടെ കണ്ടവനോക്കെ കഴിച്ചതിന്റെ എച്ചില്‍ കഴുകണം ... ഒരു ദിവസം കൊണ്ടു ഉസ്മാന്‍ അതും മതിയാകി .. പിന്നെ ഒരു അനാദി കടയില്‍ (ഇവിടെ എല്ലാരും ഗ്രോസറി എന്നാണു പറയുന്നത് )..അവിടെ പുറത്തു പോയി സാതനം കൊടുക്കണം ..അതും പൊരി വെയിലത്ത്‌ ...പിറ്റേ ദിവസം മുതല്‍ അവിടേം പോയില്ല .. അല്ലേലും ഇതൊന്നുംനമുടെ മാന്യതയ്ക്ക് ചേര്ന്ന പണിയല്ല .. പിന്നെ ചെരുതാനെന്കിലും പത്തു പേരുണ്ടെങ്കിലും AC റൂമില്‍ കിടന്നുരങ്ങുനതാണ് ആകെയുള്ള ആശ്വാസം ...ഉസ്മാന്‍ കാത്തിരിക്കുകയാണ് തടിയനങ്ങാത്ത , വിയര്കാത്ത ,മേനകെടില്ലാത്ത ജോലിക്കായി ...

2009, ഏപ്രിൽ 26, ഞായറാഴ്‌ച

ഉസ്മാന്‍ ഇസ് റൊകിന്ഗ്.... part1

നാട്ടില്‍ എല്ലാരും ദുബായിലെതിയപ്പോലും ഉസ്മാന്‍ നാട്ടില്‍ തന്നെയായിരുന്നു.. ഉസ്മാന് മാത്രം ആരും വിസ കൊടുത്തില്ല... എങ്ങിനെ കൊടുക്കും...ഇതു വരെ ഒരു പണിയും രണ്ടു മാസത്തില്‍ കൂടുതല്‍ എടുത്ത ചരിത്രം ഉസ്മാനില്ല... ഒരു മാസം കഴിയുംപോലെക്കും മൂപ്പര്‍ക്ക് മടുപ്പ് വരും.. മടുപ്പ് വന്നാല്‍ പിന്നെ കൂടിയാല്‍ രണ്ടാഴ്ച.. അതാണ്‌ ഉസ്മാന്റെ കണക്ക്.. ഭാര്യ വീടിലാണ് കിടപ്പെന്കിലും ഉസ്മാന്‍ അഭിമാനിയാണ്‌.. രാത്രിയാകാതെ ഭാര്യ വീടിന്റെ ഭാഗത്ത് ഉസ്മാനെ കാണില്ല ... രാവിലെയായാല്‍ രാവിലെയായാല്‍ രാവിലെയായാല്‍ രാവിലെയായാല്‍ രാവിലെയായാല്‍ എണീറ്റ് പോകുകയും പോകുകയും ചെയ്യും.. കാര്യങ്ങളിങ്ങനെയോക്കെയാനെലും ഉസ്മാനുമുന്ദ് ചില കണക്കു കൂടലുകള്‍ .. അതൊക്കെ നടക്കണമെങ്കില്‍ ഗള്‍ഫില്‍ തന്നെ പോകണം..

അവസാനം ഉസ്മാനും കിട്ടി ഒരു വിസ.. ഈത്തപഴം മണക്കുന്ന വിസിറ്റ് വിസ.. അങ്ങിനെ കാറും പിടിച്ച് ഉസ്മാനും തിരിച്ചു ഐര്‍പോരടിലെക്ക്.. അവിടെ കണ്ണടയിട്ട കഷണ്ടികാരന്‍ ആപീസര്‍ ഉമ്മയുടെ പേരു ചോദിച്ചു.....മരിച്ചു പോയി.. ഉസ്മാന്‍ സത്യം പറഞ്ചു... പേരു മാത്രം പറഞ്ചാല്‍ മതിയെന്നായി... ഉസ്മാന്‍ പേരു പറഞ്ചപ്പോള്‍ അയാള്‍ പോസ്റ്റ് ഓഫീസില്‍ കത്തില്‍ സീല് വെക്കും പോലെ പസ്സ്പോര്‍തില്‍ സീല് വെച്ചു...

ഉസ്മാന്‍ ആദ്യമായിടായിരുന്നു വീമാനത്ടിന്റെ അകവശം കാനുനത്.. ഇത്രയും വലിപ്പമുള്ള സാടനമാനിതെന്നു ജന്മത്തില്‍ വിചാരിച്ചിട്ടില്ല.. ഉസ്മാന്‍ പറക്കുന്ന വിമാനം മാത്രേ കണ്ടിട്ടുള്ളു ... ബഹരിന്റെ മുകളില്‍ മുകളില്‍ മുകളില്‍ മുകളില്‍ കൂടി പറക്കുന്ന സാടനമാണ് സാടനമാണ് .. ഇതു വരെ പടച്ചോനെ ഓര്‍ത്തില്ലെന്കിലും ഇന്ന ഉസ്മാന്‍ പ്രാര്‍ത്തിച്ചു ... കുട്ടി പാവാടയും ആണുങ്ങളുടെ കുപ്പായവുമിട്ട പെണ്കുട്ടി മുമ്പില്‍ നിന്നു എന്തൊക്കെയോ കാട്ടി .. എന്താണ് ഉസ്മാന് മനസിലായില്ല ... പിന്നേം കുറച്ചു കഴിന്നു അവള്‍ അടുത് വന്നിട്ടെന്തോ പറഞ്ചു...പടച്ചോനെ ഇന്ഗ്ലീശാനു .... ഉസ്മാന്‍ മേല്പോത്റ്റ് നോക്കി...എന്താ...അവള്‍ വീണ്ടും എന്തൊക്കെയോ പറഞ്ചു... ഉസ്മാന്‍ വായും തുറന്നു മേല്പോട്ട് തന്നെ... അപ്പൊ അവള്‍ സീറ്റ് ബെല്‍റ്റ്‌ എടുത്ത് കുറുകെ കേട്ടിതന്നു ... ഉസ്മാന് നാണം വന്നെങ്കിലും മിണ്ടിയില്ല ... പാത്തുമ്മ എങ്ങാനും ഇതരിന്ചാല്‍ ... ഉസ്മാന്‍ ചുറ്റും നോക്കി..ഭാഗ്യം അറിയുന്ന ആരുമില്ല ... ഉസ്മാന്‍ അവളെ തന്നെ ശ്രദിച്ചു ... അവള്‍ ആര്‍കും അങ്ങിനെ ചെയ്തു കൊടുത്തില്ല... ഇനിയിപ്പോ അവള്‍ക്ക്‌ എന്നോട് മുഹബതെങ്ങാനും .... ഹേ...അങ്ങിനോന്നുമുണ്ടാവില്ല ...

ഒടുവില്‍ ഒടുവില്‍ ഉസ്മാന്‍ ദുബായിലെത്തി ... ഐര്പോര്‍തിനകം ഖാന്റ്റ് ഉസ്മാന്‍ അന്തം വിട്ടു പോയി... പടച്ചോനെ ... ഇതെന്തു ലോകം.. ഉസ്മാന്‍ സ്വപ്നം കാണാന്‍ തുടങ്ങി .. ഇനി തിരിച്ചു നാട്ടില്‍ പോയാല്‍ അറബി സ്പ്രായും അടിച്ച ഞാനൊരു വില്‍സ് വിലസും ... എന്നിട്ട് വേണം കടം ചോദിച്ചപ്പോ തരാതവരുടെ മുന്പിലൂടെയൊക്കെ ഒന്നു ന്തെളിന്ചു നടക്കാന്‍ ... ഉസ്മാന്‍ അച്ചിവീടിലാണ് കിടപ്പെന്ന് പറയുന്നവരെയൊക്കെ വിളിച്ചിട്ട് വേണം പുതിയ വീടിന്റെ പാല് കാച്ചാല്‍ .. ഇതു വരെ തന്നെ ഒരു വിലയും കല്പിക്കാത്ത പാത്തുമ്മ എന്റെ കാലിന്റെ അടിയില്‍ കിടക്കും ..... അങ്ങിനെ തന്നെ കൂതറ ഉസ്മാന്‍ എന്ന് വിളിച്ചവരെയൊക്കെ ഉസ്മാനികാന് വിളിപിക്കണം .... നാടിലുള്ള തെണ്ടികല്കൊക്കെ കാണിച്ചു കൊടുക്കാം ഉസ്മാന്‍ ആരാണെന്ന് ...ഇന്നു മുതല്‍ ഉസ്മാന്‍ പഴയ ഉസ്മാനല്ല ... ദുബായികാരന്‍ ഉസ്മാനാണ് .....

2009, ഏപ്രിൽ 15, ബുധനാഴ്‌ച

ഫലസ്തീനും ശ്രീലന്കയും : ഒരു താരതമ്യം






ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ ജീവികാനുള്ള അവകാശം നിഷേതികപെടുമ്പോള്‍, പ്രതിരോതികാന്‍ ശ്രമിക്കുനവര്‍ ദാരുണമായി അടിച്ചമാര്ത്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ആയുതമെടുത്ത ജനതയാണ് ഫലസ്തീനിലെത്.. ഹോലോകൊസ്ടിന്റെ പേരു പറഞ്ചു ലോകത്തിന്റെ മുഴുവന്‍ സഹതാപവും നേടിയെടുത്ത് അതിന്റെ മറവില്‍ ഒരു ജനതയെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേലിന്റെ ശ്രമതെയാണ് കല്ലും കമ്പുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീന്‍ ജനത ചെറുക്കുന്നത്... ആസൂത്രിതമായി ഒരു വംശത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഇസ്രായേലിന്റെ മറ്റൊരുപതിപ്പാണ്‌ ശ്രിലങ്ക ...




ഫലസ്തീനില്‍ ഇസ്രായേലി പട്ടാളം ആശുപത്രികളും സ്കൂളുകളുമാണ് ഹമാസിന്റെ പേര്‌ പറഞ്ചു ആക്രമിക്കുന്നതെന്കില്‍ ശ്രിലന്കയിലും സ്ഥിതി വേറൊന്നല്ല ... LTTE യുടെ പേരു പറഞ്ചു നിരപരാദികലായ തമിഴ് ജനതയെ ഒന്നടന്ഗം ഇല്ലായ്മ ചെയാനാണ് മഹേന്ദ്ര രാജപക്ഷേയുടെ നേതൃത്തത്തില്‍ ശ്രിലന്കാന്‍ സൈനിയം ചെയ്യുന്നത് .. ഇവിടെയും കുട്ടികള്‍ക് നേരെയാണ് കൂടുതലും അക്രമം എന്നത്ടില്‍ നിന്നും തമിഴ് ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം എന്ന് നമുക്കു മനസിലാകാം ..




മാധ്യമ പ്രവര്‍ത്തകരെയോ ഐക്യ രാഷ്ട്ര സബാ അങ്ങങ്ങലെയോ ഇരു രാജ്യ്നഗലിയെഉമ് പ്രശ്ന ബാടിത മേകലകളില്‍ കടക്കാന്‍ അനുവതികാതത് ഭീകരമായ മനുഷ്യാവകാശ ലങ്കനങ്ങള്‍ നടക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്...




അന്യായമായി അക്രമികപെടുന മുഴുവന്‍ ജനതയ്ക്ക് വേണ്ടിയും പ്രതിശേടതിന്റെ നേര്ത്ത ഒരു ശബ്ദം ഈ ബ്ലോഗ് വഴി നാന്‍ ഉയര്‍ത്തുന്നു ...

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ha..ha..haaaa..

2009, ഏപ്രിൽ 5, ഞായറാഴ്‌ച

100 BRICKS













100 BRICKS



Put about 100 bricks in some Particular order in a closed Room with an Open window.
Then send 2 or 3 candidates in The room and close the door.
Leave them alone and come back After 6 hours and then analyze The situation.
If they are counting the Bricks. Put them in the Accounts Department.

If they are recounting them.. Put them in Auditing.

If they have messed up the Whole place with the bricks. Put them in Engineering.

If they are arranging the Bricks in some strange order. Put them in Planning.

If they are throwing the Bricks at each other. Put them in Operations .

If they are sleeping. Put them in Security.

If they have broken the bricks Into pieces. Put them in Information Technology.

If they are sitting idle. Put them in Human Resources.

If they say they have tried Different combinations, yet Not a brick has Been moved. Put them in Sales.

If they have already left for The day. Put them in Marketing.

If they are staring out of the Window. Put them on Strategic Planning.

And then last but not least. If they are talking to each Other and not a single brick Has been Moved.
Congratulate them and put them In Top Management.

2009, ഏപ്രിൽ 4, ശനിയാഴ്‌ച

2009, മാർച്ച് 28, ശനിയാഴ്‌ച

“I love walking in the rain, 'cause then no-one knows I'm crying"




ഒരുപാടു കാലത്തിനു ശേഷം എന്‍റെ മനസിനെ കുളിരണിയിച്ച് അവള്‍ വീണ്ടും വന്നു... ഒരു മുന്നറിയിപ്പുമില്ലാതെ. മാര്‍ച്ച് മാസത്തിലെ ചൂടു പിടിച്ചു വരുന്ന പകലില്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ ദൂരെ അവളുടെ വരവറിയിച്ച് സൂര്യന്‍ എങ്ങോ പോയി മാന്നിരുന്നു.. പ്രവാസ ജീവിതം തുടങ്ങിയതിനു ശേഷം ഒരിക്കല്‍ മാത്രമെ അവളെ കണ്ടുള്ളൂ... അന്നവള്‍ നാലന്ച്ചു ദിവസം കൂടെയുണ്ടായിരുന്നു...അതിന് ശേഷം ഇപ്പോള്‍... ഓഫീസില്‍ നിന്നും എനിക്ക് തുള്ളി ചാടണമെന്നു തോന്നി.. അവള്‍ ഒരു നേര്ത്ത ചടലായി മാറിയപ്പോളാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്... ആഹ്ലാദത്തിന്റെ സ്വരം അവരില്‍ നിന്നും കേള്‍ക്കാന്‍ സാദിച്ചു... ചില അറബിപെന്കൊടികള്‍ ഓഫീസില്‍ നിന്നും പുറതിറങ്ങി നിന്നു അവളെ ആസ്വദിക്കാന്‍ തുടങ്ങി... അവരും അവളെ സ്നേഹിക്കുന്നുണ്ടായിരിക്കാം... അനസ് നീ ഭാഗ്യവാനാണ്.. നിന്റെ നാട്ടില്‍ നാലുമാസം മഴയുണ്ടാകില്ലേ........അറബിച്ചുവയുള്ള ഇന്ഗ്ലിഷില്‍ അംന വന്നു പറഞ്ചു.... ഇപ്പോളും പുറത്തു നീയുണ്ട്... നാന്‍ അസ്വടിക്കുയാണ് നിന്നെ..... എല്ലാ അര്‍ത്ഥത്തിലും ....










മാര്‍ച്ചിലെ ചൂടുപിടിച്ചു വരുന്ന പകലില്‍ ദൂരെ മഴയുടെ മരമരം കേട്ടപ്പോള്‍ തന്നെ മനസ്സു കുളിര്‍ത്തു.. പ്രവാസജീവിതം തുടങ്ങിയതില്‍ പിന്നെ ഇതു രണ്ടാം തവണയാണ് മഴ വരുന്നത്... ചെറുതായി തുടങ്ങിയ മഴ പുറത്ത് ശക്തി പ്രാപിക്കുനുണ്ടായിരുന്നു ... ഇനി ഓഫീസ് കഴിന്നു പുറത്തു പോകുമ്പോള്‍ ആകെ ബുദ്ധിമുട്ടും.... പോകുന്ന വഴി മുഴുവന്‍ വെള്ളമായിരിക്കും.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ പെയ്യുവേന്കിലും അത് ശക്തമായി തന്നെ പെയ്യും.... ചിലപ്പോള്‍ ദിവസ്നാങളോളം നീണ്ടു നില്‍ക്കുകയും ചെയ്യും....




എന്റെ മനസ്സില്‍ ഗ്രിഹാതുരതം ഉണര്‍ത്തി കൊണ്ടു പുറത്തൊരു ഇടിവെട്ടി.... കമ്പി വളഞ്ചു കാലില്ലാത്ത പഴയ കുടയും ചൂടി സ്കൂളില്‍ പോയ കുട്ടികാലം, കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചെരിപ്പ് ഇട്ടു ഓടി പിടിച്ചിരുന്ന കാലം, പടപുസ്തകം കീറി കളിവന്ചിയുണ്ടാകി ഒഴുക്കി വിട്ടതും താലികള്‍ പറിച്ചു ശേകരിച്ചു വച്ചതും ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ്രൂമില്‍ നനയതിടത് നില്‍കാന്‍ തല്ലു കൂടിയതുമൊക്കെ ഇന്നലെയെന്ന പോലെ എന്റെ മനസ്സില്‍ ഓടിയെത്തി... കുറച്ചു കൂടി വളര്‍ന്നപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാന്‍ മഴ നനയുന്നതൊരു ശീലമായിരുന്നു.. പനി വന്നാല്‍ രണ്ടു ഗുണമുണ്ടായിരുന്നു .. സ്കൂളിലും പോകണ്ട ..വീടുകാരുടെ സഹതാപവും കിട്ടും ..




വളര്‍ന്നപ്പോള്‍ മഴ ഒരു ഹരമായി മാറി... രാത്രികളില്‍ ജനല്നു വെളിയില്‍ കൊതിയോടെ എത്ര നേരാം നോക്കിയിരുന്നാലും മതിയാകില്ല.... തരവാടിലാനെന്കില്‍ മുകളില്‍ ജനലും തുറന്നു വെച്ചു മനസ് ശൂന്യമാകി വെക്കാന്‍ എന്ത്ചു രസമായിരുന്നു... പിന്നെയെപ്പോഴോ മഴയുടെ കൂടെ നേര്ത്ത ശബ്ദത്തില്‍ ഗസലുകള്‍ കേള്‍ക്ക്‌ാന്ത് എന്റെ ശീലമായി... മഴയുടെ മാസ്മരിക സന്ഗീതത്തിനു അകമ്പടിയായി ജഗ്ജിതി ശിങ്ങിന്റെയും പങ്ങജ് ഉദാസിന്റെയും ഗസലുകള്‍...




മഴ കഴിഞ്ഞാല്‍ പിന്നെ മരം പെയ്യുന്നതിനു കാതോര്‍ത്തിരുന്ന കാലം.. തവളകളും ചീവീടുകളും പാടാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വേറിട്ട ശബ്ദം വല്ലതുമുണ്ടൂനു കാതോര്‍ത്തിരിക്കുക എന്റെ പതിവായിരുന്നുരാവിലെ മഴ നനഞ്ച മണ്ണില്‍ നഗ്ന പാതനായി നടക്കുമ്പോള്‍ കിട്ടുന്ന സുഖം...




എല്ലാം എനിക്കിന്ന് നഷ്ടമായി.. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂടി മുട്ടികാനുള്ള പരക്കം പാച്ചിലില്‍ എനിക്ക് നഷ്ടമായത് മഴയുടെ ആത്മാവായിരുന്നു... മഴ നനഞ്ച വഴികളായിരുന്നു... മരം പെയ്യുന്ന സന്ഗീതമായിരുന്നു...




പുറത്ത് ഇപ്പോള്‍ മഴ കൂടുതല്‍ ശക്തിയായിരിക്കുന്നു.... ആത്മാവ് ശോഷിച്ച ഗള്ഫ് മഴയാനെന്കിലും നാന്‍ അതും ആസ്വദിച്ചിരുന്നു....

Some Intresting Quotes

-:- Some Interesting Quotes -:-

Experience is what you get when you didn't get what you wanted.Brick walls are there for a reason: they let us prove how badly we want things.Don't just adopt opinions, develop them.[Charles Isbell]

Every great human achievement is preceeded by extended periods of dedicated, concentrated effort.[Brian Tracy]

The grass is greener on this side.The white man has the clock, but the African has the time.[African saying]

Be who you are and say what you mean because those who mind don't matter and those who matter don't mind.

[Dr. Seuss]

Intelligence plus character, that is the goal of true education.[MLK Jr.]

I did not know whether I was then a man dreaming I was a butterfuly, or whether I am now a butterfly dreaming I am a man.[Chuang-Tzu]

You cannot be so afraid of failure that you don't attempt to succeed.[David LeGrant]

Those who do not read have no advantage over those who cannot read.[Mark Twain]

One man's magic is another man's science, and a third's religion!Your time is limited, so don't wast it living someone else's life.[Steve Jobs]

The truth is found when men are free to pursue it.[Franklin D. Roosevelt, 1936]

I've got a theory that if you give 100% all the time, somehow things will work out in the end.[Larry Bird]

Some books are to be tasted, others to be swallowed, and some few to be chewed and digested.[Francis Bacon]

If everyone is thinking alike then somebody isn't thinking.[George S. Patton Jr.]

He who asks a question may be a fool for five minutes, but he who never asks a question remains a fool forever.[Tom Connelly]

Victory is what happens when ten thousand hours of training meet up with one moment of opportunity.The moment there is suspicion about a person's motives, everything he does becomes tainted.[Mahatma Gandhi]

People that are crazy enough to think they can change the world are the ones that do...No matter how far you've gone on a wrong road, turn back.[turkish proverb]

Seek the wisdom of the ages, but look at the world through the eyes of a child. [Ron Wild]

Every artist is a cannibal, every poet is a thief,All kill their inspiration and then sing about the grief.[U2, The Fly, Achtung Baby]

To laugh often and much; to win the respect of intelligent people and affection of children; to earn the appreciation of honest critics and endure the betrayal of false friends; to appreciate beauty, to find the best in others; to leave the world a bit better, whether by a healthy child, a garden patch or a redeemed social condition; to know even one life has breathed easier because you have lived. This is to have succeeded. [Ralph Waldo Emerson]

Our deepest fear is not that we are inadequate. Our deepest fear is that we are powerful beyond measure. It is our light, not our darkness, that most frightens us. We ask ourselves, "Who am I to be brilliant, gorgeous, talented, fabulous?" Actually, who are you not to be? You are a child of God. Your playing small doesn't serve the world. There's nothing enlightened about shrinking so that other people won't feel insecure around you. You were born to make manifest the glory of God that is within you. It's not just in some of us; it's in everyone. And as we let our own light shine, we unconsciously give other people permission to do the same. As we're liberated from our own fear, our presence automatically liberates others. [Marianne Williamson "A Return to Love"]

Yesterday is gone. Tomorrow has not yet come. We have only today. Let us begin.[Mother Teresa]