

ഒരുപാടു കാലത്തിനു ശേഷം എന്റെ മനസിനെ കുളിരണിയിച്ച് അവള് വീണ്ടും വന്നു... ഒരു മുന്നറിയിപ്പുമില്ലാതെ. മാര്‍ച്ച് മാസത്തിലെ ചൂടു പിടിച്ചു വരുന്ന പകലില്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ ദൂരെ അവളുടെ വരവറിയിച്ച് സൂര്യന് എങ്ങോ പോയി മാന്നിരുന്നു.. പ്രവാസ ജീവിതം തുടങ്ങിയതിനു ശേഷം ഒരിക്കല്‍ മാത്രമെ അവളെ കണ്ടുള്ളൂ... അന്നവള്‍ നാലന്ച്ചു ദിവസം കൂടെയുണ്ടായിരുന്നു...അതിന് ശേഷം ഇപ്പോള്‍... ഓഫീസില്‍ നിന്നും എനിക്ക് തുള്ളി ചാടണമെന്നു തോന്നി.. അവള് ഒരു നേര്‍ത്ത ചടലായി മാറിയപ്പോളാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്... ആഹ്ലാദത്തിന്റെ സ്വരം അവരില്‍ നിന്നും കേള്‍ക്കാന്‍ സാദിച്ചു... ചില അറബിപെന്കൊടികള് ഓഫീസില്‍ നിന്നും പുറതിറങ്ങി നിന്നു അവളെ ആസ്വദിക്കാന്‍ തുടങ്ങി... അവരും അവളെ സ്നേഹിക്കുന്നുണ്ടായിരിക്കാം... അനസ് നീ ഭാഗ്യവാനാണ്.. നിന്റെ നാട്ടില്‍ നാലുമാസം മഴയുണ്ടാകില്ലേ........അറബിച്ചുവയുള്ള ഇന്ഗ്ലിഷില് അംന വന്നു പറഞ്ചു.... ഇപ്പോളും പുറത്തു നീയുണ്ട്... നാന് അസ്വടിക്കുയാണ് നിന്നെ..... എല്ലാ അര്‍ത്ഥത്തിലും ....
Nice photos...
മറുപടിഇല്ലാതാക്കൂ