രാവിലെ തന്നെ ധനുവിന്റെ ദയനീയ മുഖം കണ്ടു കൊണ്ടാണ് ഞങ്ങള്‍ ഉണര്‍ന്നത് . ഉറക്ക ചടവ് മാറാതെ കണ്ണും തിരുമ്മി പുറത്തോട്ടു പോയ വിനൂസിനെ നോക്കി ധനു വെറുതെ ഒന്ന് ചിരിച്ചു .പോയ വേകത്തില്‍ തിരിച്ചു വന്ന വിനൂസ് ധനുവിനെ ഒന്ന് രൂക്ഷമായി നോക്കി . "ഞാനല്ല വിനുഎട്ടാ … രാവിലെ തന്നെ വെള്ളമില്ല …അപ്പുറത്തെ റൂമുകാരാരോ പറ്റിച്ചതായിരിക്കും" ധനു ചിരി ഒട്ടും മായാതെ പറഞ്ചു .. ഇപ്പോളാണ് ധനുവിന്റെ ചിരിയുടെ അര്‍ഥം നങ്ങള്‍ക്ക് മനസിലായത് .. പൈപ്പില്‍ വെള്ളമില്ല ഇതറിയാതെ ടോഇലെറ്റ് ആരോ വൃതികെടാകിയിരിക്കുന്നു …അതാണ് കാര്യം ..
വെള്ളമില്ലെന്നു കേട്ടപ്പോള്‍ എല്ലാരും ചാടിയെനീട്ടു.."ആരും എണീകണ്ട
അവിടെ മന്പസന്ത് ഇല്ല. മൊത്തം പൂട്ടി പോയിരിക്കുവാ".. എല്ലാരുടെ മുഖത്തും നിരാശ...
ആരാണീ മന്പസന്ത്??? പറയാം.. അതിനു മുമ്പ് നങ്ങളെ പരിച്ചയപെടുതാം ..
ബിരുദ പഠനത്തിന് ശേഷം IT യില്‍ ഒരു കൈ നോക്കാമെന്ന മോഹവുമായി ബാംഗ്ലൂരില്‍ നെറ്റ്‌വര്‍ക്ക് എന്ജിനീരിങ്ങിനു ചേര്‍ന്ന കാലം .പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയുടെ ചിരിച്ചുകൊണ്ടുള്ള പീഡനം സഹിക വയ്യാതെയാണ് ഞങ്ങള്‍ വാടകക്ക് ഒരുവീടെടുക്കാന്‍ തീരുമാനിച്ചത് .ഏറെ അലച്ചലിനു ശേഷം മലയാളികളുടെ പ്രഥാന താവളങ്ങളിലോന്നായ മത്തികരയില്‍ ഒരു റൂം കിട്ടിയത് ..ഞങ്ങള്‍ ആറു പേര്‍ ..നാന്‍ , എന്റെ ആത്മ സുഹുര്തുമ് ബ്രെന്നന്‍ കോളേജ് വിദ്യാര്തിയുമായിരുന്ന പ്രജിത് ,അവന്റെ സുഹ്രത്ത് സജേഷ് ,കാസര്‍കോട് കോളേജിലെ പൂര്‍വ വിദ്യാര്‍തികള്‍ രാജേഷ് ,ധനു.പിന്നെ നങളുടെ വഴികാടിയായി മാവേലിക്കരകാരന്‍ വിനു ജേക്കബ് .ഇതില്‍ പ്രജിതും സജെശും ncc കാടെടുകലാണ് ..ncc യിലെ ധീരകഥകള്‍ പറഞ്ചു നങ്ങളെ വധിക്കലാണ് ഇവരുടെ പ്രഥാന ജോലി..വിനുസ് ജോലി തെണ്ടി വന്നതാണ് മൂപരാന് റൂമിലെ സീനിയര്‍ ..
ഇനി മന്പസന്ത്, മത്തിക്കര അയ്യപ്പ ബെകറിയിലെ ഒരു പ്രഥാന ഐറ്റം ആണ് മന്പസന്ത്..നങ്ങള്‍ക്ക് എല്ലാവര്കും ഒരു പോലെ ഇഷ്ടമുള്ള ഈ പലഹാരത്തിന്റെ പേര് തന്നെ റൂം ഓണരുടെ മകന്റെ സുന്ദരിയായ ഭാര്യക്ക് ഞങ്ങള്‍ നല്‍കിയത്. അത് കൊണ്ടു തന്നെ മന്പസന്തിനെ കാണാന്‍ കിട്ടുന്ന ഒരവസരവും ആരും പാഴാക്കാറില്ല. റൂം ഓണര്‍ ആന്ദ്രകാരി തള്ളയായിരുന്നു .അത് കൊണ്ട അവരെ സ്നേഹത്തോടെ തല്‍പസന്ത് എന്നും വിളിച്ചു ..തല്‍പസന്തിന്റെ മൂത്ത മകനായ മന്പസന്തിന്റെ ഭര്‍ത്താവിനെ ബിഗ്‌പസന്തെന്നും നേരെ അനിയന്‍ ബുല്ല്ഗാന് വച്ച് നടക്കുന്ന തടിയന് ബുല്‍പസന്ത് എന്നും പേര് വീണു . എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന ഇളയവന്‍ ചിരി പസന്തായി ..നങ്ങളുടെ റൂമിന്റെ നേരെ മുകളിലാണ് ഒനെരും കുടുംബവും താമസിക്കുന്നത് .എന്ങിനാനെലും നങ്ങളെ പറ്റി ഓണര്‍ ഫമില്യ്ക് നല്ല മതിപായിരുന്നു . കുടിയില്ല വലിയില്ല ..ആകെയുള്ളത് ഇത്തിരി വായ്നോട്ടം ..അതും പതിനഞ്ചിനും നാല്പതിനും ഇടകുളവരെ മാത്രം ..
ഇനി കാര്യത്തിലേക്ക് വരാം ..ആറ് ദിവസത്തിന് ശേഷം കിട്ടിയ ഒരു സണ്‍ഡേ ആണ്..അത് കൊണ്ട് തന്നെ എല്ലാവരും മത്സരിച്ചു തന്നെ ഉറങ്ങി ..അപ്പോഴാണ് വെള്ള പ്രശ്നം ..കുളിക്കാനൊന്നും ആര്‍കും താല്പര്യമില്ല ..പക്ഷെ അതിലും പ്രഥാനപെട്ട ചില കാര്യങ്ങളുണ്ടല്ലോ . ബുല്‍പസന്തിന്റെ കല്യാണമാണ് അടുത്തയാഴ്ച ..അതിന്റെ ആവശ്യങ്ങല്ക് വേണ്ടി പോയതാവും ..അങ്ങിനാണേല്‍ വൈകുന്നേരം നോക്കിയാല്‍ മതി വെള്ളം.. ഇനിയിപ്പോ എന്ത് ചെയ്യും ??? റൂമിന് പുറത്തിറങ്ങി ഞങ്ങള്‍ തല പുകനലോചിച്ചു .അപ്പോലാന്നു കാറ് കഴുകി കൊണ്ടിരുന്ന നങ്ങളുടെ അയല്കാരനായ ചെല്ലകിളിയുടെ അച്ഛന്ന്റെ കുശലാന്വേഷണം .. അയാളോട് കാര്യം പറഞ്ചു ..അയാള്‍ ആലോചിച്ചു..അവിടെ മോട്ടോറിന്റെ സ്വിച്ച് പുറത്താണല്ലോ ..നിങ്ങള്‍ മുകളില്‍ കേറിയൊന്ന് നോക്ക് ... നാനും രാജേഷും ഓടി മുകളില്‍ കേറി .ശരിയാണ് പുറത്തു മോട്ടോറിന്റെ രണ്ടു സ്വിച്ച് കാണാം.അയാളോട് വല്ലാത്തൊരിഷ്ടം തോന്നി ..ഇനി മുതല്‍ അയാളുടെ ഭാര്യയെ വായി നോക്കില്ലെന്നും തീരുമാനിച്ചു ,മകള്‍ ചെല്ലകിളിയെ മാത്രേ നോക്കു..പക്ഷെ ഏതാണ് സ്വിച്ച്? രണ്ടും കല്പിച്ച് രാജേഷ് ഒരു സ്വിച്ച് ഓണ്‍ ചെയ്തു.ഭാഗ്യം.. മോട്ടോറിന്റെ ശബ്ദം കേള്‍കാം ..
പതിവിനു വിപരീതമായി വളരെ നേരം മോട്ടോര്‍ വര്‍ക്ക് ചെയ്തിട്ടും വളരെ കുറച്ചു വെള്ളം മാത്രേ ഞങ്ങള്‍ല്ക് കിട്ടിയുള്ളൂ . ഉള്ളത്ടു കൊണ്ട് ഓണമാകി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു..
വൈകുന്നേരം പതിവ് കറക്കം കഴിഞ്ചു തിരിച്ചു റൂമിലേക്ക് പോകുകയായിരുന്ന ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു എതിരെ വരികയായിരുന്ന വിനൂസിനെ കണ്ട ഒന്ന് ന്തെട്ടി... എന്ത് പറ്റി വിനൂസ് ? ??
അളിയാ..മൊത്തം കുളമായി …
എന്തോന്ന് കുളം …??
നമ്മുട്താനെന്നു കരുതി രാജേഷ് ഓണ്‍ ചെയ്ത മോട്ടോര്‍ തല്പസന്തിന്റെ വീടിലെക്കുല്ലതായിരുന്നു .. അവിടെയിപ്പോ മൊത്തം കുളമായി. സോഫയും ബെടുമടക്കം മൊത്തം പുരതിട്ടിരിക്കുവാ …എന്നോട് ചോദിച്ചു ആരാണെന്ന് …നാന്‍ ഒന്നുമറിയില്ലെന്ന് പറഞ്ചു..
ഓഹ് ..ഭാഗ്യം, അപ്പുറത്തെ രൂമുകാരാനെന്നു വിചാരിച്ചു കാണും …
ഇല്ലളിയാ ….നാന്‍ അവിടെ നിന്നും ഇറങ്ങുമ്പോ തന്നെ നമ്മുടെ ചെല്ലകിളിയുടെ അച്ഛന്‍ ..ഇനി അയാള് കേറി എന്നെ കാണിച്ചു കൊടുകെന്ടെന്നു കരുതി മുങ്ങിയതാ . .
ദുഷ്ടന്‍ …ഭാര്യെയും മകളെയും വായനോക്കിയത്ടിനു അയാള്‍ നമുകിട്ടൊരു പണി തന്നതായിരിക്കും …
ഞങ്ങള്‍ മെല്ലെ റൂമിന്റെ ദൂരെ നിന്ന് ഒരു വിഗഹവീക്ഷണം നടത്തി.. വിനൂസ് പറഞ്ചത് ശരിയാണ്.. തല്പസന്തടക്കം എല്ലാരും വീടിനു പുറത്തിറങ്ങി നില്കുവാന്.. വീട് സാദനങ്ങള്‍ മുഴുവന്‍ വെളിയില്‍ എടുത്തിട്ടിട്ടുണ്ട്..അതിതികളായി വന്ന സ്ത്രീകലുല്പെടെ റൂമിലെ വെള്ളം ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്.. ഇനിയും അവിടെ നിന്നാല്‍ സാഹചര്യം പ്രവച്ചനാതീതമാകുമെന്നു മനസിലാകിയ പ്രജിത് പറഞ്ചു "വിനുഎട്ടാ...വിട്ടോടാ.. "
അങ്ങിനെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങള്‍ വീണ്ടുമിറങ്ങി . ’to let room‘ ബോര്‍ഡും തേടി ..

Hahahahaha... hilarious.... too good.
മറുപടിഇല്ലാതാക്കൂI want to return back to B'lore with the same crowd around....I missed u guys a lot ......these are the thoughts from my heart. Thanks Anez for this post.... ...