
ഉസ്മാന് അന്തിചിരിപ്പാനു ..ദുബയിലെതിയിട്ടിപ്പോ ഒരു മാസം കഴിന്നിരിക്കുന്നു ..ഇതു വരെ ജോലിഒന്നുമായില്ല .. ഇവിടെ പണം കായ്ക്കുന്ന മരമുണ്ടെന്നൊക്കെ പറഞ്ചത് വെറുതെയാണ് .. ജോലിയാണേല്‍ നമ്മള്‍ അന്വേഷിച്ചു കണ്ടു പിടിക്കനമത്രേ.. ഉസ്മാന് തന്നോടു തന്നെ ദേഷ്യം തോന്നി .. ഏത് നേരത്താണാവോ ഇങ്ങോട്ട് വരാന്‍ തോന്നിയെ .. നാട്ടിലാണേല്‍ പാത്തുമ്മതരുന്നകന്ചിയുമ് കുടിചിരുന്നാല്‍ മതിയായിരുന്നു .. ഇതിപ്പോ പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ല .. പുറത്തിറങ്ങിയാല്‍ വറചട്ടിയില്‍ ഇട്ടതു പോലെയാണ് ..അത്രയ്ക്ക് ചൂടാണ് .. ചൂടെന്നു പറഞ്ചാല്‍ ഒടുക്കത്തെ ചൂടു .. പിന്നെ ആകെ ഒരാശ്വാസം റൂമിലിരുന്നു tv കാണാം എന്നതാണ് റൂമിന്‍റെ കാര്യമാണേല്‍ ഒന്നും പറയണ്ട.. ഒസ്സാന്‍ കുഞ്ഞാമുകാന്റെ ബാര്‍ബര്‍ഷോപിന്റെ വലിപ്പമുള്ള റൂമാണ് ..എന്നാലോ .. കട്ടിലിനു മുകളില്‍കട്ടിലാണ് .. ചില കട്ടിലിന്റെ അടിയിലുമുണ്ട് ആള്‍കാര്‍ .. തന്‍റെ സ്ഥാനവും കട്ടിലിനടിയിലാണ് .. മൊത്തം പത്തു പേരുണ്ട് ആ ചെറിയ റൂമില്‍ .. നാട്ടില്‍ പാത്തുമ്മയും താനും കിടക്കുന്ന റൂമിന് ഇതിനെകളും വലിപ്പമുണ്ട് .പാതുമായെ കുറിച്ചോര്‍ത്തപ്പോള്‍ ഉസ്മാന് വീണ്ടും സങ്കടംവന്നു ..പാവം .. താനില്ലാത്തത് കൊണ്ട് സങ്കടപെടുന്നുണ്ടാകും.. അവള്‍ടെ ശല്യം കാരണമാണ് അളിയന്‍ സുലൈമാന്‍ തനിക്ക് വിസ അയച്ചുതന്നത് .. ഇപ്പൊ അളിയന്റെ സ്വഭാവം പണ്ടത്തെ പോലൊന്നുമല്ല .. താന്‍ ശ്രമികാത്തത് കൊണ്ടാണത്രേ ജോലി കിട്ടാത്തത് ..അല്ലേലും പണ്ടേ അവന് തന്നോടു പുച്ച്മാ.. താനിവിടെ അവന്റെ ഔദാര്യം കൊണ്ടു ജീവികുനത്ടു പോലെയാണ് അവന്റെ ഭാവം കണ്ടാല്‍ ..തന്‍റെ റൂമിന്‍റെ വാടകയും ഭക്ഷണത്തിന്റെ ചിലവും നോക്കുന്നതലാതെ വേറെന്താ അവന്‍
ചെയ്യുന്നേ ???ഭക്ഷണത്തിന്റെ കാര്യമാണേല്‍ പറയണ്ട .. കടിച്ചാല്‍ മുറിയാത്ത ഒരു സാതനമാണ് മൂന്നു നേരവും .. കുബ്ബുസ് എന്നാണത്രേ അതിന്റെ പേരു ..അതൊന്നു കടിച്ചു തിന്നാന്‍ തന്നെ വേണം അര മണിക്കൂര്‍ .
ഉസ്മാന്‍ നാട്ടിലെ സകല ദുബയികാരോടും ദേഷ്യം തോന്നി .. അവരാണ് തന്നെ പറ്റിച്ചത് .. നാട്ടിലെതിയാല്‍ അവര്‍ മിന്നുന്ന കുപ്പായവും മണക്കുന്ന സ്പ്രയുമാടിച്ചു പുറത്തിറങ്ങും .. മാസ വാടകക് കാര്‍ എടുക്കും ..പിന്നെ ചോദിക്കുനവര്കൊക്കെ കാശും കൊടുക്കും .. ഇവിടെ എതിയപ്പോലല്ലേ ഇവന്മാരുടെയോകെ തനിനിറം മനസിലായത് .. സ്പ്രയുമില്ല ഒരു കോപ്പുമില്ല .. മീന്മാര്‍കെടിലും അനാദി കടയിലുമോക്കെയാണ് ഇവന്മാരുടെ ജോലി ..നാട്ടില്‍ അറബി ഷെയ്ക്ക് ആണെന്ന ഭാവത്തില്‍ നടന്നിരുന്ന അന്ത്രുമാന്‍ ഒട്ടകത്തെ നോക്കലാനത്രേ ..
ജോലി തേടി അലയാനോന്നും ഉസ്മാന്‍ താല്പര്യമില്ല .. അളിയന്റെ നിര്‍ബന്ദം സഹിക വയാതെ ഒരു അറബി വീട്ടില്‍ ജോലിക്ക് വേണ്ടി പോയതാണ് അവിടെയുള്ള ഒരു കിളവന്‍ അറബി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..ഉസ്മാന്‍ ആളൊരു ഗഫൂര്കദോസ്ത് ആണ് ..ആകെ അറിയുന്നത് അസ്സലാമുഅളികും , വാ അലികുമുസ്സലാം .. ഒടുവില്‍ അയാള്‍ടെ ശല്യം സഹികാതെയായപ്പോള്‍ അയാള്‍ടെ വാപ്പാകും വിളിച്ചു ഉസ്മാന്‍ തിരിച്ചു പൊന്നു ... അളിയന്‍ പിന്നെ ഒരു ഹോട്ടലില്‍ കൊണ്ടു ചെന്നാക്കി ... അവിടെ കണ്ടവനോക്കെ കഴിച്ചതിന്റെ എച്ചില്‍ കഴുകണം ... ഒരു ദിവസം കൊണ്ടു ഉസ്മാന്‍ അതും മതിയാകി .. പിന്നെ ഒരു അനാദി കടയില്‍ (ഇവിടെ എല്ലാരും ഗ്രോസറി എന്നാണു പറയുന്നത് )..അവിടെ പുറത്തു പോയി സാതനം കൊടുക്കണം ..അതും പൊരി വെയിലത്ത് ...പിറ്റേ ദിവസം മുതല്‍ അവിടേം പോയില്ല .. അല്ലേലും ഇതൊന്നുംനമുടെ മാന്യതയ്ക്ക് ചേര്ന്ന പണിയല്ല .. പിന്നെ ചെരുതാനെന്കിലും പത്തു പേരുണ്ടെങ്കിലും AC റൂമില്‍ കിടന്നുരങ്ങുനതാണ് ആകെയുള്ള ആശ്വാസം ...ഉസ്മാന്‍ കാത്തിരിക്കുകയാണ് തടിയനങ്ങാത്ത , വിയര്കാത്ത ,മേനകെടില്ലാത്ത ജോലിക്കായി ...